Breaking News

പാന്‍ – ആധാര്‍ ബന്ധിപ്പിക്കല്‍ തീയതി ആറ് മാസത്തേക്ക് നീട്ടി

ന്യൂഡല്‍ഹി: പാന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സാവകാശം നീട്ടിനല്‍കി കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം സെപ്റ്റംബര്‍ 30വരെ പാന്‍ – ആധാര്‍ ബന്ധിപ്പിക്കാന്‍ അവസരമുണ്ട്. മാര്‍ച്ച് 31വരെയായിരുന്ന നേരത്തെ അനുവദിച്ച തീയതി. ആറാമത്തെ തവണയാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ തീയതി നീട്ടി നല്‍കുന്നത്. 

ഏപ്രില്‍ ഒന്ന് മുതല്‍ ആദായനികുതി റിട്ടേണ്‍സ്‍ സമര്‍പ്പിക്കാന്‍ പാന്‍ – ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കി. 

ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് സുപ്രീംകോടതിയാണ് വിധിയിലൂടെ നിര്‍ബന്ധമാക്കിയത്. ഇതോടെ എല്ലാവരും പാന്‍-ആധാര്‍ ബന്ധിപ്പിക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ്‍ ഓഫ് ഡയറക്റ്റ് ടാക്സസ്‍ (CBDT) നിര്‍ദേശം നല്‍കി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top