Breaking News

ശ്രീ​ല​ങ്ക​ൻ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ അ​റ​സ്റ്റി​ൽ

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ ദി​മു​ത് ക​രു​ണ​ര​ത്നെ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് അ​റ​സ്റ്റി​ൽ. ഞാ​യ​റാ​ഴ്ച രാ​വി​ലെ കൊ​ളം​ബോ​യി​ലാ​ണ് താ​രം അ​റ​സ്റ്റി​ലാ​യ​ത്. ക​രു​ണ​ര​ത്നെ​യു​ടെ വാ​ഹ​നം ഓ​ട്ടോ​റി​ക്ഷ​യെ ഇ​ടി​ക്കു​ക​യും ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് താ​രം മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ ക​രു​ണ​ര​ത്ന​യ്ക്കു ജാ​മ്യം ല​ഭി​ച്ചു. താ​ര​ത്തെ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും പോ​ലീ​സ് വ​ക്താ​വ് റു​വാ​ൻ ഗു​ണ​ശേ​ഖ​ര പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ക​രു​ണ​ര​ത്നെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് അ​ധി​കൃ​ത​ർ അ​പ​ക​ടം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ താ​ര​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​റി​യി​ച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top