Breaking News

കുടിവെള്ള ക്ഷാമത്തിന് യു കെ മലയാളി അസോസിയേഷന്റെയും കേരളവിഷന്റെയും കൈത്താങ്ങ്; അറുപതിൽ ചിറ കോളനിവാസികൾക്കായി R.O പ്ലാന്റ് തുറന്ന് നൽകി.

ആലപ്പുഴ: എഴുപതിൽ പരം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്ന R.O പ്ലാന്റ് കുട്ടനാട്
പുളിങ്കുന്ന് പഞ്ചായത്ത് അറുപതിൽ ചിറ കോളനിവാസികൾക്കായി തുറന്നു നൽകി.

നാല് ലക്ഷം രൂപയിൽ അധികം ചിലവിട്ട് നിർമിക്കുന്ന ഈ പ്ലാന്റ് യു കെ മലയാളി അസോസിയേഷനും കേരളവിഷനും ചേർന്നാണ് നിർമ്മിച്ചത്. കേരളവിഷൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ലിമിറ്റഡ് ചെയർമാൻ ശ്രീ.പ്രവീൺ മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബെന്നി മണ്ണംകരത്തറയാണ് പ്ലാന്റിന്റെ ഉൽഘാടനം നിർവഹിച്ചത്.

ചടങ്ങിൽ സി ഓ എ ആലപ്പുഴ ജില്ലാ സെക്രട്ടറി ശ്രീ.എസ് ഷിബു, സി ഓ എ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശ്രീ. നിഷാർ കോയാപറമ്പിൽ,വാർഡ് മെമ്പർ ശ്രീമതി.ബിന്ദു സന്തോഷ്,മുൻ പഞ്ചായത്ത് മെമ്പറും പ്ലാന്റ് സ്ഥാപിക്കുന്നതിന് സ്ഥലം നല്കിയതുമായ ശ്രീ.ശിവാനന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു.സി ഓ എ ജില്ലാ കമ്മിറ്റി അംഗം ശ്രീ.മോഹനൻപിള്ള കൃതജ്ഞത പറഞ്ഞു.

പ്രളയനന്തര കുട്ടനാടിന്റെ പുനര്നിര്മാണത്തിൽ പങ്കാളിയാവുകയും ചെയ്ത യു കെ മലയാളി അസോസിയേഷനും കേരളവിഷനും ഇത്തരത്തിലുള്ള കുടിവെള്ളം ലഭ്യമാകുന്ന പ്ലാന്റുകൾ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top