ധ്യാന്‍ ശ്രീനിവാസന് നായകനാകുന്ന പുതിയ ചിത്രം സച്ചിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രേഷ്മ അന്ന രാജനാണ് നായിക. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്കുന്ന ഒരു ഫാമിലി എന്റര്ടെയ്നറനാണ് സച്ചിന്.
അജു വര്‍ഗീസ്, ഹരീഷ് കണാരന്, മണിയന്‍പിള്ള രാജു, രഞ്ജി പണിക്കര്‍, രമേശ് പിഷാരടി, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എസ്.എല്‍ പുരം ജയസൂര്യയുടേതാണ് തിരക്കഥ. ജൂഡ് ആഗ്നേല്‍, ജൂബി നൈനാന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരിനാരായണന്റ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്. ഏപ്രില്‍ 12ന് ചിത്രം തിയേറ്ററുകളിലെത്തും.