തിരുവനന്തപുരം: രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി. മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വെയ്ക്കുകയാണ് ചെയ്തത്. വരുമോ ഇല്ലയോ എന്ന സൂചന നല്കാന് രാഹുലിനേ കഴിയൂ. വയനാട് സീറ്റിന്റെ കാര്യത്തില്‍ തീരുമാനം വൈകാതെ ഉണ്ടാകും. രാഹുല്‍ അല്ലെങ്കില്‍ ആര് മത്സരിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി
By
March 28, 2019 9:56 am