Entertainment

അരുൺ രാജിന്റെ ‘ഓന്റെ പേര്’ യൂട്യൂബിൽ

കൊച്ചി: സംഗീത സംവിധായകനും ഗായകനുമായ അരുൺ രാജ് ഒരുക്കിയ ഓന്റെ പേര് ശ്രദ്ധേയമാകുന്നു.ആരാണ് കമ്മ്യൂണിസ്റ്റ് , എന്താണ് കമ്മ്യൂണിസ്റ്റ് , എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് ഉണ്ടാവുന്നതെന്ന്‌ വരികൾക്കിടയിലൂടെ ഓന്റെ പേര് ഓർമിപ്പിക്കുന്നുണ്ട് . ഡിനു മോഹന്റേതാണ് വരികൾ. അരുൺരാജിന്റെ ശ്രുതിമധുരമായ ആലാപനത്തിനൊപ്പം ചരിത്രവഴികൾ ആകർഷമാക്കുന്ന വിനീത് രവീന്ദ്രന്റെ ഗ്രാഫിക്സ് മികവും ഉണ്ട്.

സഖാവ് എ പി വർക്കി അനുസ്‌മരണ ദിനത്തിന്റെ ഭാഗമായി വായനശാലയിൽ കേന്ദ്രികരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്കിടയിൽ ഉരുത്തിരിയുന്ന ആശയമായാണ് ആൽബത്തെ അവതരിപ്പിക്കുന്നത്. സഖാവ് അഭിമന്യുവും നാടിനു വേണ്ടി ചോര വീഴ്ത്തിയ നിരവധി സഖാക്കളും വരികൾക്കിടയിൽ വന്നു പോകുന്നു. കണ്ണൂരിൽ വച്ച് നടന്ന ചടങ്ങിൽ പി കെ ശ്രീമതി എം പിയാണ് യൂട്യൂബ് റിലീസ് നടത്തിയത്.ആന് ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിക്ക് ശേഷം ഷാഫിയുടെ ചിൽഡ്രൻസ് പാർക്കിന്റെ സംഗീത സംവിധാനത്തിലാണ് അരുൺ രാജ് ഇപ്പോൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top