Health

പ്രസവ വാര്‍ഡില്‍ ജോലി ചെയ്യുന്ന 9 നേഴ്സുമാരും ഗര്‍ഭിണികള്‍; കൗതുകമായി ഫേസ്ബുക് ഫോട്ടോ

പോർട്ട്ലാൻഡ് : പോര്‍ട്ട്‌ലാന്‍ഡിലെ മെയ്‌നെ മെഡിക്കല്‍ സെന്ററില്‍ പ്രസവാര്‍ഡില്‍ ഡ്യൂട്ടിയ്ക്കു നില്‍ക്കുന്ന ഒന്‍പത് നേഴ്‌സുമാരും ഗര്‍ഭിണികള്‍. ആശുപത്രിയിലെ പ്രസവ വാര്‍ഡിനു മുന്നില്‍ ഈ നേഴ്സുമാരില്‍ എട്ടുപേരും നില്‍ക്കുന്ന ചിത്രം ഇവരില്‍ ഒരാളായ ബ്രിറ്റെനി വെര്‍വില്ലെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തു. ഈ വേനല്‍ക്കാലത്ത് കുറെ കുട്ടികള്‍ ജനിക്കുമെന്ന കുറിപ്പോടെയാണ് ബ്രിറ്റെനി ചിത്രം പങ്കുവച്ചത്.

ചിത്രത്തിനു താഴെ അഭിനന്ദനക്കുറിപ്പുമായി ആശുപത്രി മാനേജ്‌മെന്റുമാരും രംഗത്തെത്തിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ പറയുന്നത് ഇവരുടെ പ്രസവവും ഏറെക്കുറെ ഒരേ സമയത്തായിരിക്കുമെന്നാണ് എണ്‍പത് നേഴ്‌സുമാരാണ് ഈ ആശുപത്രിയിലെ പ്രസവ വിഭാഗത്തില്‍ ജോലി ചെയ്യുന്നത്. ചിത്രം വൈറലായതിനു പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top