വയനാട്ടിലും വടകരയിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത യു ഡി എഫിനെ കളിയാക്കി എൻ എൻ കക്കാടിന്റെ കവിതയിലെ വരികൾ ഉതിർത്ത് മന്ത്രി എം എം മാണി. മന്ത്രിയുടെ പുതിയ ഫേസ്ബുക് പോസ്റ്റാണ് കോൺഗ്സിനെ കൊട്ടികൊണ്ട് സമൂഹ മാധ്യമത്തിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. കാലമിനിയും വരും..എന്ന് തുടങ്ങുന്ന കവിതയുടെ വരികൾക്ക് അവസാനം വയനാടിനെയും വടകരെയും കുറിച്ചല്ല എന്ന മന്ത്രിയുടെ പ്രത്യേക കുറിപ്പ് കൂടി ഉണ്ട്.
പത്താമത്തെ പട്ടിക വന്നിട്ടും അതിൽ രണ്ട് മണ്ഡലങ്ങളും ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.