മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ‘ചപ്പാക്കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ ജീവിതം പറയുന്ന, സിനിമയില്‍ മാല്‍ടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.
‘ചപ്പാക്കി’ന്റെ ചിത്രീകരണം ഡല്‍ഹിയില്‍ ആരംഭിച്ചു. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ദീപിക പദുകോണിന്റെ നിര്‍മ്മാണകമ്പനിയായ കെഎ എന്റര്ടെയിന്മെന്റും മേഘ്നാ ഗുല്‍സാറിന്റെ മൃഗ ഫിലിംസും സംയുക്തമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപികയുടെ ആദ്യനിര്‍മ്മാണസംരംഭം എന്ന പ്രത്യേകത കൂടിയുണ്ട് ‘ചപ്പാക്കി’ന്. 2020 ജനുവരി 10 ന് ചിത്രം റിലീസിനെത്തും.