Film News

എ.എല്‍.വിജയ്‌യുടെ ‘തലൈവി’യില്‍ കങ്കണ

അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ജയലളിതയായി വേഷമിടുന്നത് ബോളിവുഡ് നടി കങ്കണ റണാവത്ത്. തലൈവി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ.എല്‍.വിജയ് ആണ്. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം.
ഒരേസമയം തമിഴിലും ഹിന്ദിയിലുമായി ചിത്രം പുറത്തിറങ്ങും.

അതേസമയം ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് സിനിമകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സംവിധായകന്‍ മിഷ്‌കിന്റെ അസോസിയേറ്റ് ആയിരുന്ന പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ‘ദി അയണ്‍ ലേഡി’യാണ് ഒന്ന്. നിത്യ മേനോനാണ് ചിത്രത്തില്‍ ജയലളിതയായി അഭിനയിക്കുന്നത്. ‘തായ്: പുരട്ചി തലൈവി’ എന്നാണ് നിര്‍മ്മാതാവ് ആദിത്യ ഭരദ്വാജ് ഒരുക്കുന്ന ചിത്രത്തിന്റെ പേര്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top