യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയ പബ്ജിക്ക് വീണ്ടും നിയന്ത്രണം. ഇന്ത്യന്‍ കളിക്കാര്‍ക്ക് ഇനി ആറ് മണിക്കൂര്‍ മാത്രമേ പബ്ജി കളിക്കാന്‍ കഴിയൂ. പബ്ജി കളിക്കുന്നവര്‍ക്ക് ആദ്യ രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു മുന്നറിയിപ്പ് ലഭിക്കും. നാല് മണിക്കൂറ് കഴിയുമ്പോള്‍ പരമാവധി സമയം കഴിഞ്ഞു എന്ന സന്ദേശവും ലഭിക്കുന്നതാണ്. ഈ സന്ദേശം ലഭിച്ചാല്‍ പിന്നെ തുടര്‍ന്ന് കളിക്കാന്‍ സാധിക്കില്ല. ആറ് മണിക്കൂര്‍ നേരം കളിച്ചവര്‍ക്ക് 24 മണിക്കൂര്‍ നേരത്തേക്കാണ് നിയന്ത്രണം നല്‍കുന്നത്. അതിനുശേഷം മാത്രമേ വീണ്ടും കളിക്കാന്‍ കഴിയൂ.
ഇന്ത്യയില്‍ ഇനി ആറ് മണിക്കൂറില്‍ കൂടുതല്‍ പബ്ജി കളിക്കാന്‍ കഴിയില്ല
By
March 23, 2019 3:25 pm