തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി പി.ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചുവരെഴുത്ത് നടത്തിയ മതില് തകര്‍ത്തു. തലശ്ശേരി കൊമ്മല്‍വയലില്‍ ബാലന് എന്നയാളുടെ വീടിന്റെ മതിലാണ് അര്‍ധ രാത്രിയില്‍ അക്രമി സംഘം തകര്‍ത്തത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, എ.എന്‍.ഷംസീര്‍ എംഎല്‍എ, നഗരസഭ സ്റ്റാന്്ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.രാഘവന് തുടങ്ങി നിരവധി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു.