കൊച്ചി: മുനമ്പം കേസില്‍ അറസ്റ്റിലായ പ്രതികളുടെ മേല്‍ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. മുഖ്യപ്രതി സെല്വന് അടക്കം ആറ് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സെല്‍വനെ കൂടാതെ സ്റ്റീഫന്‍ രാജ്, അജിത്, വിജയ്, ഇളയരാജ, അറുമുഖന് എന്നിവരാണ് അറസ്റ്റിലായത്. ഇതുവരെ ഒന്‍പത് പേരാണ് കേസില്‍ അറസ്റ്റിലായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍ തന്നെ മുനമ്പത്തേത് മനുഷ്യക്കടത്തല്ലെന്ന് എങ്ങനെ പറയാനാകും എന്ന് ചോദിച്ചിരുന്നു. സംഭവത്തില്‍ രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന പ്രശ്നങ്ങളുണ്ടെന്നും മനുഷ്യക്കടത്ത് വകുപ്പ് കേസില്‍ ചുമത്തണമെന്നും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ കോടതിയില്‍ മനുഷ്യക്കടത്ത് വകുപ്പ് ചുമത്താമെന്ന് കോടതിയില്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
നേരത്തേ അറസ്റ്റിലായ മൂന്ന് പ്രതികളുടെ പേരിലും ഈ വകുപ്പ് ചുമത്താനാണ് പൊലീസിന്റെ തീരുമാനം. ഇന്ന് കോടതിയില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണസംഘം നല്‍കിയേക്കും.