Breaking News

സംസ്ഥാനത്ത് കൊടുംചൂട്; സൂര്യതാപമേറ്റ് കാലടിയില്‍ യുവതി മരിച്ചു

എറണാകുളം : കാലടിയില്‍ യുവതി സൂര്യാതപമേറ്റ് മരിച്ചു. കാലടി നായത്തോട് വെളിയത്തു കുടി സുഭാഷിന്റെ ഭാര്യ അനില (42) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം കാലടി ടൗണില്‍ അനില കുഴഞ്ഞുവീണിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം സൂര്യാതപമേറ്റാണെന്ന് വ്യക്തമായത്.

അതേസമയം സംസ്ഥാനത്ത് ചില ജില്ലകളില്‍ ചൂട് നാല് ഡിഗ്രിവരെ കൂടാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രി ചൂട് ഉയര്‍ന്നേക്കും. 25, 26 തീയതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ചൂടിന്റെ കാഠിന്യമേറും. 25, 26 തീയതികളില്‍ തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രി വരെ ചൂട് ഉയര്‍ന്നേക്കാം.

കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 36 മുതല്‍ 40 ഡിഗ്രി വരെ ചൂടാണ് അനുഭവപ്പെട്ടത്. പാലക്കാട് മുണ്ടൂരില്‍ തുടര്‍ച്ചയായ നാലാം ദിവസവും 40 ഡിഗ്രിയാണ് ചൂട് അനുഭവപ്പെടുന്നത്. കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം പാലക്കാടാണ് കൂടിയ ചൂട് അനുഭവപ്പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top