കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകം വ്യക്തി വൈരാഗ്യം മൂലമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കൊലപാതകത്തില്‍ സി.പി.ഐ.എം ജില്ലാ നേതാക്കള്‍ക്കോ ഉദുമ എം.എല്‍.എയ്ക്കോ പങ്കില്ലെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം പീതാംബരനെ ശരത് ലാല്‍ മര്‍ദ്ദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനിടയില്‍ കൃപേഷ് യാദൃശ്ചികമായി കൊല്ലപ്പെടുകയായിരുന്നു.എന്നാല്‍ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ പീതാംബരന് തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന.
പെരിയ ഇരട്ടക്കൊലപാതകം; വ്യക്തി വൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
By
March 22, 2019 3:05 pm