Breaking News

ബിജെപിക്കെതിരെ വന്‍ അഴിമതി ആരോപണം; കേന്ദ്ര നേതൃത്വത്തിന് യെദ്യൂരപ്പ കോടികള്‍ കൈമാറി

ബിജെപിക്കെതിരെ വന്‍ അഴിമതി ആരോപണം. ബിജെപി കര്‍ണാടക അദ്ധ്യക്ഷന്‍ ബി.എസ്.യെദ്യൂരപ്പയുടെ
ഡയറിയുടെ പകര്‍പ്പ് കാരവന്‍ മാഗസിന്‍ പുറത്തുവിട്ടു. ആദായനികുതി വകുപ്പിന്റെ പക്കലുള്ള ഡയറിയാണ് പുറത്തുവിട്ടത്.

ബിജെപി കേന്ദ്ര നേതൃത്വത്തിന് യെദ്യൂരപ്പ കോടികള്‍ കൈമാറിയെന്ന് ആരോപണം. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി, രാജ്നാഥ് സിംഗ് തുടങ്ങിയ ബി.ജെ.പിയുടെ കേന്ദ്രനേതാക്കള്‍ 1800 കോടി രൂപ കൈക്കൂലി വാങ്ങിയതായാണ് ആരോപണം.

ബിജെപി കേന്ദ്രനേതൃത്വത്തിന് 1000 കോടി രൂപ നല്‍കി. നിതിന്‍ഗഡ്കരിക്കും അരുണ്‍ ജെയ്റ്റ്‌ലിക്കും 150 കോടി രൂപ വീതം നല്‍കി. ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി നല്‍കി. രാജ്‌നാഥ് സിംഗിന് 100 കോടി, അദ്വാനിക്കും മുരളീമനോഹര്‍ ജോഷിക്കും 50 കോടി വീതം നല്‍കി. ജഡ്ജിമാര്‍ക്ക് 500 കോടി രൂപ നല്‍കിയതായും സ്വന്തം കൈപ്പടയില്‍ യെദ്യൂരപ്പ എഴുതിയ ഡയറിയില്‍ പറയുന്നു. ഡയറിയിലെ എല്ലാ പേജിലും യെദ്യൂരപ്പയുടെ ഒപ്പുണ്ട്.

ഇതിന് പിന്നാലെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ് നേതാവ് ഇവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. കാവല്‍ക്കാരന്‍ കള്ളനാണെന്ന് ഇതോടെ തെളിയുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top