Entertainment

‘കുട്ടി ജാനു’വിന്റെ റൗഡി ബേബി /വീഡിയോ കാണാം

  • റൗഡി ബേബി ഗാനത്തിന് വീണ്ടും ഒരു തകർപ്പൻ ചുവടു വയ്പ്പ് കൂടി. ചലച്ചിത്രതാരങ്ങള്‍ അടക്കം നിരവധി പേരാണ് ഈ ഗാനത്തിന് ചുവടുകള്‍ വച്ചത്. എന്നാല്‍ അടുത്തിടെ ഒരു താരം ഈ ഗാനത്തിനൊപ്പം നൃത്തം ചെയ്തതത് ഹിറ്റായിരിക്കുകയാണ്. മറ്റാരുമല്ല 96എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടി ജാനുവാണ് ഈ ഗാനത്തിന് ചുവടുകള്‍ വച്ചത്. ഒരു പുരസ്കാര വേദിയിലായിരുന്നു കുട്ടി ജാനു എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ഗൗരി ജി കൃഷ്ണന്റെ പെര്‍ഫോമന്‍സ്.

  • സായ് പല്ലവിയും ധനുഷും ഒരുമിച്ചെത്തിയ ഈ ഗാനം വലിയ ഹിറ്റായിരുന്നു. ഇപ്പോഴും ഈ ഗാനത്തിന്റെ ട്രെന്റ് അവസാനിച്ചിട്ടില്ല. പ്രഭുദേവയുടെ കൊറിയോഗ്രാഫിയില്‍ ധനുഷും സായ് പല്ലവിയും കാഴ്ച വച്ച തകര്‍പ്പന്‍ ഡാന്‍സ് തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട തെന്നിന്ത്യന്‍ ഗാനമെന്ന ബഹുമതിയും ഈ ഗാനത്തിന് ലഭിച്ചിട്ടുണ്ട്. ധനുഷും ദിയയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍രാജയുടേതാണ് സംഗീതം.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top