Breaking News

കൊച്ചിയിൽ വെള്ളത്തിൽ വീണ് 2 കുട്ടികൾ മരിച്ചു

കൊച്ചി: എറണാകുളം പനങ്ങാട് ചാത്തമ്മയിൽ വെള്ളത്തിൽ വീണ് 2 കുട്ടികൾ മരിച്ചു. പനങ്ങാട് കാമോത്ത് സ്കൂൾ വിദ്യാർത്ഥികളായ ദിൽജിത്ത്,അശ്വിൻ എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. കരയില്‍ ഇരുന്ന സഹപാഠി ശ്രീമോനും കായലില്‍ ചൂണ്ടയിടുകയായിരുന്ന പനങ്ങാട് സ്വദേശി സത്യനും ചേര്‍ന്നാണ് പരിസരവാസികളെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ദില്‍ജിത്തിന്റെ മൃതദേ​​ഹമാണ് ആദ്യം കിട്ടിയത്. അശ്വിന്റെ മൃതദേഹത്തിനായി കെട്ടില്‍ വലയിട്ടു. അടിയൊഴുക്കില്‍ ദുരേയ്ക്ക് മാറിയ മൃതദേഹം വലയില്‍ ഉടക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top