Entertainment

പേളി-ശ്രീനിഷ് വിവാഹം മെയ് 5ന്

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ പേളിയുടേയും ശ്രീനിഷിന്റേയും വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. കാത്തിരുന്ന് കാത്തിരുന്ന് ആ ദിവസമിങ്ങെത്തി. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്ത് വിട്ടിരിക്കുകയാണ് പേളി. മെയ് 5, 8 തീയ്യതികളിലാണ് ഇരുവരുടെയും വിവാഹം.

View this post on Instagram

🌸 @srinish_aravind 🌸 . . 🧿

A post shared by Pearle Maaney (@pearlemaany) on

ജനുവരി 19നായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ നിശ്ചയം. കൊച്ചിയില്‍ നടന്ന വിവാഹ നിശ്ചയത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

നടന്‍ ശ്രീനിഷ് അരവിന്ദുമായുള്ള പേളിയുടെ പ്രണയം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. പരിപാടിയുടെ റേറ്റിംഗ് കൂട്ടാനായി കളിച്ച നടകമാണ് ഇരുവരുടെയും പ്രണയമെന്ന് അന്ന് ആക്ഷേപങ്ങളുണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ തുടങ്ങിയ പ്രണയം പുറത്തും തുടരുമെന്ന് ഇരുവരും അറിയിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top