Breaking News

തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കും; സ്ഥാനാര്‍ത്ഥി പട്ടികയില്‍ കോണ്‍ഗ്രസ് ഈഴവ സമുദായത്തെ അവഗണിച്ചു: വെള്ളാപ്പള്ളി

ആലപ്പുഴ: തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കണം. തുഷാര്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നാണെന്നാണ് വിശ്വാസമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആരിഫ് തോറ്റാല്‍ തലമൊട്ടയടിക്കുമെന്ന പരാമര്‍ശം ഹാസ്യരൂപേണ പറഞ്ഞതാണ്. തോല്‍ക്കുന്ന സീറ്റ് നല്‍കി ഷാനിമോള്‍ ഉസ്മാനെ കോണ്‍ഗ്രസ് നേതൃത്വം ചതിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ കോണ്‍ഗ്രസ് ഈഴവ സമുദായത്തെ അവഗണിച്ചുവെന്നും ന്യൂനപക്ഷ സമുദായങ്ങള്‍ സ്ഥാനാര്‍ത്ഥി പട്ടിക ഹൈജാക്ക് ചെയ്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയ ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റുമായി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നടത്തി. എന്‍എസ്എസ് ആസ്ഥാനത്ത് പിന്തുണ ആഭ്യര്‍ത്ഥിച്ച്് പോകില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top