Kerala

എന്തൊരു ചൂട്.. ‘ശീതളപാനീയങ്ങള്‍ കുടിക്കുമ്പോള്‍ സൂക്ഷിക്കണേ’ മുന്നറിയിപ്പുമായി കേരളപോലീസ്

വേനല്‍ചൂടില്‍ ദാഹമകറ്റാന്‍ വഴിയരികില്‍ വില്‍ക്കുന്ന ശീതളപാനിയങ്ങള്‍ കുടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളപോലീസ്. ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ജ്യൂസ് കടകളില്‍ അടുത്തിടെ നടത്തിയ നടത്തിയ പരിശോധനകള്‍ ഞെട്ടിക്കുന്നതെന്ന് കേരളാ പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. ചീഞ്ഞതും പഴകിയതുമായ പഴവര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സര്‍ബത്ത് ഉണ്ടാക്കുക, മില്‍ക്ക് ഷേക്കുകളില്‍ ഗുണനിലവാരം കുറഞ്ഞതും പഴകിയതുമായ പാല്‍ ഉപയോഗിക്കുക, ഗുണനിലവാരമില്ലാത്ത ഐസ് ചേര്‍ക്കുക, സര്‍ബത്തുകളില്‍ തിളപ്പിക്കാത്ത പാല്‍ ചേര്‍ക്കുക, നിരോധിത ഇനത്തില്‍പ്പെട്ട മാരക രാസവസ്തുക്കള്‍ അടങ്ങിയ കളര്‍ ദ്രാവകങ്ങള്‍ ചേര്‍ക്കുക, മലിനജലം കെട്ടിനില്‍ക്കുന്നതും വൃത്തിഹീനമായതുമായ സാഹചര്യങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുക, അശുദ്ധമായ ജലം ഉപയോഗിക്കുക എന്നിങ്ങനെ ആരോഗ്യത്തിന് അപകടകരമാകുന്ന തരത്തിലാണ് ശീതളപാനീയങ്ങള്‍ തയ്യാറാക്കുന്നതെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top