പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. അല്‍ഫോണ്‍സ് കണ്ണന്താനത്തെ എറണാകുളത്തും ടോം വടക്കനെ കൊല്ലത്തും പരിഗണിക്കുന്നു. ശോഭ സുരേന്ദ്രന് ആറ്റിങ്ങലില്‍ മത്സരിച്ചേക്കും. പികെ കൃഷ്ണദാസും എംടി രമേശും മത്സരിച്ചേക്കില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള മത്സരിക്കില്ല. ശ്രീധരന് പിള്ള മാറിനില്‍ക്കണമെന്ന് കേന്ദ്രനേതൃത്വം അറിയിച്ചതായി സൂചന. സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന് ചാലക്കുടിയിലും കെ എസ് രാധാകൃഷ്ണന് ആലപ്പുഴയിലും സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ആര്‍എസ്എസ് നിര്‍ദേശപ്രകാരം അമിത് ഷായുടെ ഇടപെടലിനെത്തുടര്‍ന്നാണ് നിര്‍ദേശം.
ശ്രീധരന് പിള്ള മത്സരിക്കില്ല;പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്; എറണാകുളത്ത് കണ്ണന്താനം
By
March 20, 2019 10:20 am