കൊല്ലം:മാതാപിതാക്കളെ മർദിച്ച് അവശരാക്കി മകളെ തട്ടിക്കൊണ്ടു പോയി.പരാതിയുമായി വഴിയോര കച്ചവട
ക്കാരായ രാജസ്ഥാൻ സ്വദേശികൾ.കൊല്ലം ഓച്ചിറയിൽ ആണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് ഇവർ താമസിച്ചിരുന്ന ഷെഡിൽ കയറി അക്രമം നടത്തിയാണ് പെൺകുട്ടിയെ കൊണ്ട് പോയത്. പ്രദേശവാസികളായ നാല് യുവാക്കളെ കേന്ദ്രികരിച്ചു അന്വേഷണം നടക്കുകയാണ്.
പെണ്‍കുട്ടി യുവാക്കളിൽ ഒരാളുമായി പ്രണയത്തിലായിരുന്നുവെന്നും നാല് ദിവസം മുൻപും സമാന സംഭവമുണ്ടായി എന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാല് ദിവസം മുൻപ് പെണ്‍കുട്ടിയെ കൊണ്ടുപോയ ശേഷം യുവാക്കൾ വിട്ടയച്ചിരുന്നു. ഇന്ന് രാവിലെയാണ് വീണ്ടും സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.