Breaking News

വടകരയിൽ കെ മുരളീധരൻ;വയനാട് ടി.സിദ്ദിഖ്

ന്യൂഡൽഹി:കെ മുരളീധരൻ വടകരയിൽ കോൺഗ്രസ് സ്ഥാനാർത്ഥി.സംസ്ഥാന നേതാക്കൾ മുരളീധരനുമായി സംസാരിച്ചു.നിലവിൽ വട്ടിയൂർകാവ് എം എൽ എ ആണ്.
എൽഡിഎഫിന്റെ പി ജയരാജനെതിരെ മത്സരിക്കുന്നത് ശക്തനായ നേതാവായിരിക്കണമെന്ന പൊതു ആവശ്യം മാനിച്ചാണ് ഇന്നലെ കെപിസിസി അധ്യക്ഷൻ മുരളീധരനോട് മത്സരിക്കാൻ തയ്യാറാണോ എന്ന് ചോദിച്ചത്. ഇന്നലെ സന്നദ്ധത അറിയിച്ചിരുന്നില്ല. ഇന്ന് മത്സരിക്കാൻ തയ്യാറാണെന്ന് കെ മുരളീധരൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞാൽ പിന്നെയാര് എന്ന ചോദ്യത്തിനാണ് ഇതോടെ വിരാമമാകുന്നത്. ഇതിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു മുല്ലപ്പള്ളി അടക്കമുള്ള നേതാക്കൾ. വിഎം സുധീരൻ , ബിന്ദു കൃഷ്ണ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ ഇതിനായി സമീപിച്ചിരുന്നുവെങ്കിലും ആരും
സന്നദ്ധത അറിയിച്ചിരുന്നില്ല.

കെ മുരളീധരൻ ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയാണെന്നും മുരളീധരൻ അനായാസ ജയം നേടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top