Kerala

ഒഴിവാക്കിയതില്‍ അല്ല, അതു പറയാതിരുന്നതിലാണ് പരിഭവം: കെവി തോമസ്

ന്യൂഡല്‍ഹി: സീറ്റു നല്‍കാത്തതില്‍ പരിഭവമില്ലെന്നും എന്നാല്‍ അതു തന്നോടു പറയാതിരുന്നതിനാലാണ് വേദനയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. തനിക്ക് ഇതുവരെ എല്ലാം തന്നതു കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും എക്കാലവും പാര്‍ട്ടിയില്‍ തുടരുമെന്നും കെവി തോമസ് പറഞ്ഞു. സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു കെവി തോമസ്.

എട്ടു സിറ്റിങ് എംപിമാരില്‍ തന്നെ മാത്രമാണ് ഒഴിവാക്കിയത്. ഒഴിവാക്കിയതില്‍ അല്ല, അതു പറയാതിരുന്നതിലാണ് പരിഭവം. പാര്‍ട്ടിക്കു വേണ്ടി ഒരുപാടു പ്രവര്‍ത്തിയാളാണ് താന്‍. അങ്ങനെയുള്ള തന്നോട് ഒരു വാക്കു പറയാമായിരുന്നു. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പരിഭവമെല്ലാം ഇല്ലാതായി. താന്‍ ഇപ്പോള്‍ സന്തോഷവാനാണ്. സ്ഥാനമാനങ്ങളൊന്നും തനിക്കു പ്രശ്‌നമല്ല. അതിന്റെ പേരില്‍ പരിഭവവുമില്ല- അദ്ദഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top