ന്യൂഡൽഹി: ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂര്‍ പ്രകാശ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.അടൂര്‍ പ്രകാശ് തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് ഏതാണ്ട് ഉറപ്പായിരുന്നെങ്കിലും ഗ്രൂപ്പ് സമവാക്യങ്ങള്‍ തെറ്റിക്കാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനായി.ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലേയ്ക്കാണ് അടൂര്‍ പ്രകാശിനെ പരിഗണിച്ചിരുന്നത്. ആലപ്പുഴയിൽ ഷാനിമോള്‍ ഉസ്മാനും ആറ്റിങ്ങലിൽ അടൂര്‍ പ്രകാശും എന്ന് നേരത്തെ ഏകദേശധാരണയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിരുന്നില്ല. എന്നാൽ ആറ്റിങ്ങലിൽ അടൂര്‍ പ്രകാശ് തന്നെ മത്സരിക്കാമെന്ന് നേതാക്കള്‍ ധാരണയിലെത്തുകയായിരുന്നു.
ആറ്റിങ്ങലിൽ അടൂര്‍ പ്രകാശ് യുഡിഎഫ് സ്ഥാനാര്‍ത്ഥി
By
March 17, 2019 6:42 pm