ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ട്രെയിന്‍ ലക്ഷ്യം വച്ച് നടത്തിയ സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. ബലൂചിലെ ദെറ മുറാദ് ജമാലി പ്രദേശത്തു കൂടി കടന്നു പോകുന്ന ജഫാര്‍ എക്സ്പ്രസ് ട്രെയിന്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ റെയില്‍വേ ട്രാക്കിലാണ് അജ്ഞാതര്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചത്.
റാവല്‍പിണ്ടിയില്‍ നിന്ന് ക്വിറ്റയിലേക്ക് പോയ ട്രെയിന്‍ ദെറ മുറാദ് ജമാലി പ്രദേശത്തുകൂടി കടന്നു പോകവെ സ്ഫോടനം ഉണ്ടായി. സംഭവത്തില്‍ മൂന്ന് പേര് തല്‍ക്ഷണം കൊല്ലപ്പെടുകയും ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു