തൊടുപുഴ: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനായി പ്രചാരണത്തിനിറങ്ങുമെന്ന് പി.ജെ ജോസഫ്. തോമസ് ചാഴിക്കാടന് പി.ജെ ജോസഫിന്റെ വീട്ടിലെത്തി പിന്തുണ തേടി. പത്ത് മിനിറ്റ് നേരം നടത്തിയ കൂടിക്കാഴ്ചയില്‍ പി.ജെയുടെ പിന്തുണ ഉറപ്പിച്ചാണ് തോമസ് ചാഴിക്കാടന് മടങ്ങിയത്.
മഞ്ഞുരുകിയെന്നും പി.ജെയുടെ എല്ലാ പിന്തുണയും ഉറപ്പിച്ചെന്നും തോമസ് ചാഴിക്കാടന് കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. കഴിഞ്ഞതെല്ലാം കഥകളെന്നും ചാഴിക്കാടനു വേണ്ടി കോട്ടയത്തെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും പ്രചാരണത്തിന് ഇറങ്ങുമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.