Breaking News

കെ വി തോമസിനെ ബിജെപിയിലെത്തിക്കാന്‍ നീക്കം; അനുനയ നീക്കവുമായി ചെന്നിത്തല

കെ വി തോമസിനെ ബിജെപിയിലെത്തിക്കാന്‍ നീക്കം. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം നടക്കുന്നത്. കേന്ദ്ര നേതൃത്വം ഫോണില്‍ ബന്ധപ്പെട്ടു. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ടോം വടക്കന്‍റെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നത്.  ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയയോഗത്തില്‍ വിഷയം ചര്‍ച്ചയാകും.

അതേസമയം കെ വി തോമസിന്റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. രമേശ് ചെന്നിത്തല കെ വി തോമസിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തുകയാണ്. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും സോണിയ ഗാന്ധിയും ഇന്ന് കെ.വി.തോമസുമായി ചര്‍ച്ച നടത്തും.

അതേസമയം, കെ വി തോമസ് പാർട്ടി വിടില്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. മാന്യമായ ഒരു പദവി തന്നെ കെ വി തോമസിന് പാർട്ടി നൽകും. ഒരു കാരണവശാലും വേറെ ഒരു പാളയത്തിലേക്ക് കെ വി തോമസ് പോകില്ലെന്നും സമുന്നതനായ നേതാവായ അദ്ദേഹം ഉന്നതപദവികൾ അലങ്കരിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top