ഫഹദ് ഫാസില്‍, സായി പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ‘അതിരന്’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രണയാതുരരായാണ് ഫഹദും സായിയും പോസ്റ്ററില്‍. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രണ്‍ജി പണിക്കര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പി.എഫ് മാത്യൂസിന്റേതാണ് തിരക്കഥ.
മായാനദി, പറവ, വരത്തന്, കുമ്പളങ്ങി നൈറ്റ്സിലുള്‍പ്പെടെ പാട്ടുകള്‍ എഴുതിയിരുന്ന വിനായക് ശശികുമാറാണ് ചിത്രത്തില്‍ പാട്ടുകള്‍ രചിച്ചിരിക്കുന്നത്. പി.എസ് ജയഹരിയാണ് സംഗീതസംവിധാനം. ഒരു ഇടവേളക്ക് ശേഷം സെഞ്ച്വറി ഇന്‍വെസ്റ്റ്മെന്റ് നിര്‍മാണ മേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘അതിരന്’.