ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാനാണ് ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയത്. ഇക്കാര്യം ഉന്നയിച്ച് സംസ്ഥാനത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചെന്നാണ് വിവരം. എന്നാല്‍, ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടില്ല.
ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു
By
March 16, 2019 11:17 am