Breaking News

കോണ്‍ഗ്രസ് സീറ്റിനായി ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം

വയനാട് : ഇടുക്കി, വയനാട് സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം. വയനാട് സീറ്റ് കെപി അബ്ദുള്‍ മജീദിന് നല്‍കണമെന്ന് ഐ ഗ്രൂപ്പും ടി.സിദ്ദിഖിന് നല്‍കണമെന്ന് എ ഗ്രൂപ്പും ആവശ്യപ്പെട്ടു. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് വേണ്ടിയാണ് എ ഗ്രൂപ്പ് രംഗത്തെത്തിയിരുക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും ഇടുക്കി ജോസഫ് വാഴയ്ക്കന് നല്‍കണമെന്ന് ഐ ഗ്രൂപ്പും ആവശ്യപ്പെടുന്നു. സിറ്റിംഗ് സീറ്റ് വിട്ടുനല്‍കാനാകില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം.

എറണാകുളത്ത് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. വടകരയിലും സ്ഥാനാര്‍ത്ഥിയായില്ല. മുതിര്‍ന്ന സ്ഥാനാര്‍ഥികള്‍ മത്സരിക്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഉമ്മന്‍ചാണ്ടിയും കെസി വേണുഗോപാലും സ്ഥാനാര്‍ഥിയാകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top