കുമ്പളങ്ങി നൈറ്റ്സിന് ശേഷം ഷെയിന്‍ നിഗം നായകനായെത്തുന്ന ഇഷ്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന് മമ്മൂട്ടിയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്. കുറ്റിത്താടിയും, ചുണ്ടില്‍ എരിയുന്ന സിഗററ്റുമായി നില്ക്കുന്ന ഷെയ്നിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.നോട്ട് എ ലവ് സ്റ്റോറി എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്‍ ശീതളാണ് നായിക. രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം ഷാന്‍ റഹ്മാന്. ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇ ഫോര്‍ എന്റര്ടൈന്മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.