മലപ്പുറം: ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് എസ്ഡിപിഐ. പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരവുമായി ചര്‍ച്ച നടത്തിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. ലീഗ് നേതാക്കള്‍ തങ്ങളോട് സഹായം ആവശ്യപെട്ടതായി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. പൊന്നാനിയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് ആവശ്യപെട്ടത്.
മലപ്പുറം കൊണ്ടോട്ടിയിലെ ഒരു ഹോട്ടലില്‍ മുസ്ലിം ലീഗ്, എസ്ഡിപിഐ നേതാക്കള്‍ രഹസ്യ കൂടിക്കാഴ്ചയ്ക്ക് എത്തുന്ന വീഡിയോ ചാനലുകള്‍ പുറത്തുവിട്ടിരുന്നു.
അതേസമയം, എസ്ഡിപിഐ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഇടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചു. കെടിഡിസി ഹോട്ടലില്‍ വച്ച് തീര്‍ത്തും യാദൃശ്ചികമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടുമുട്ടുക മാത്രമായിരുന്നു സംഭവിച്ചതെന്നും ബഷീര്‍ പറഞ്ഞു. എസ്ഡിപിഐയുമായി ചര്‍ച്ച ചെയ്യേണ്ട കാര്യം ലീഗിനില്ലെന്നും ബഷീര്‍ പറഞ്ഞു.