മലപ്പുറം: പൊന്നാനിയില്‍ മുസ്ലിം ലീഗ് വര്‍ഗീയത കളിക്കുന്നുവെന്ന് പി.വി അന്‍വര്‍. എസ്.ഡി.പി.ഐയുമായി ചര്‍ച്ച നടത്തിയത് യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയാണ്. ബെന്നി ബെഹനാനും ചര്‍ച്ചയ്ക്ക് എത്തിയിരുന്നതായി അന്‍വര്‍ വ്യക്തമാക്കി.
പകല്‍ മതേതരത്വവും രാത്രി വര്‍ഗീയതയും സംസാരിക്കുന്നവരാണ് മുസ്ലീം ലീഗ്. പൊന്നാനിയിലും അതുവഴി ജയിക്കാനാണ് ഇവരുടെ ശ്രമം. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ വേണമെങ്കില്‍ ആര്‍എസ്എസുമായി കൂട്ടുകൂടുമെന്നും സമുഹത്തോടോ ജനങ്ങളോടോ ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ് ലീഗിന്റെതെന്നും അന്‍വര്‍ പറയുന്നു.