കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കേള്‍ക്കുന്നില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യം കേട്ടത് ഒരാളുടെ ശബ്ദം മാത്രമാണ്. ജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ മനസ്സില്ലാത്ത ആളാണ് മോദി. സ്വന്തം മന് കി ബാത്ത് പറയുകയല്ല പ്രധാനമന്ത്രിയുടെ ജോലിയെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിയമ നിര്‍മാണസഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തും. സ്ത്രീകളാണ് ഈ രാജ്യത്തിന്റെ നട്ടെല്ല്. സ്ത്രീകളെ ഒഴിവാക്കി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു
അക്രമ രാഷ്ട്രീയത്തിലൂടെ എല്ലാകാലത്തും അധികാരത്തില്‍ തുടരാമെന്ന് സി.പി.എം കരുതേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സി.പി.എമ്മിന് ആകെ ചെയ്യാന്‍ കഴിയുന്നത് അക്രമം മാത്രമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കോഴിക്കോട് ജനമഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.