Business

AMSTRAD നെക്സ്റ്റ് ജനറേഷന്‍ എയര്‍ കണ്ടീഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍

OVOT പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ ആദ്യ ബ്രാന്‍ഡ് ആയ AMSTRAD എയര്‍ കണ്ടീഷനുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതുതലമുറയിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യയും മറ്റുള്ള ബ്രാന്‍ഡുകളില്‍ ലഭ്യമല്ലാത്ത ഒട്ടനവധി സവിശേഷതകളും ഉള്ള AMSTRAD എയര്‍കണ്ടീഷനുകള്‍ 26990 രൂപ മുതല്‍ വിപണിയില്‍ ലഭ്യമാണ്. ലക്ഷ്വറി സീരീസില്‍പെട്ട ഇന്‍വെര്‍ട്ടര്‍ എയര്‍ കണ്ടീഷനുകള്‍ സ്മാര്‍ട്ട് വൈഫൈ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ലോകത്തെവിടെ നിന്നും ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കും. സ്റ്റെബിലൈസര്‍ ഉപയോഗിക്കേണ്ട ആവശ്യകതയില്ല.

ലോകോത്തര ബ്രാന്‍ഡുകള്‍ നൂതന സാങ്കേതിക വിദ്യയോടുകൂടി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുകയാണ് OVOT യുടെ ലക്ഷ്യമെന്ന് എംഡിയും മാനേജിങ് ഡയറക്ടറുമായ നിപുന്‍ സിംഗാള്‍ കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. OVOT യുടെ കേരളത്തിലെ എല്ല ബിസിനസ് പങ്കാളികളും പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top