Automotive

ഇനി ആകാശത്തും ബൈക്കില്‍ ചുറ്റാം; പറക്കും സ്പീഡറിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു

ഇനി ആകാശത്തും ബൈക്കില്‍ ചുറ്റാം. പറക്കും ബൈക്കുകള്‍ യാഥാര്‍ഥ്യമാക്കുകയാണ് കാലിഫോര്‍ണിയന്‍ കമ്പനിയായ ജെറ്റ് പാക്ക് ഏവിയേഷന്‍. വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന സ്പീഡര്‍ എന്ന് പേരിട്ട പറക്കും മോട്ടോര്‍സൈക്കളിന്റെ ആദ്യ ടീസര്‍ വീഡിയോ പുറത്തിറങ്ങി.

അഞ്ച് മോഡിഫൈഡ് ജെറ്റ് എന്‍ജിനില്‍ നിന്നുള്ള കരുത്ത് ആവാഹിച്ചാണ് സ്പീഡറിന്റെ ആകാശ യാത്ര. ഏകദേശം 380000 ഡോളറാണ് (2.64 കോടി രൂപ) ഇതിന്റെ വില. വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിങും സ്പീഡറിന് സാധ്യമാണ്. മണിക്കൂറില്‍ 241 കിലോമീറ്ററാണ് പരമാവധി വേഗത. റൈഡറുടെ ഭാരത്തിന് അനുസൃതമായ ഡീസല്‍/കെറോസീനില്‍ 20 മിനിറ്റ് വരെ യാത്ര ചെയ്യാനും സ്പീഡറിന് സാധിക്കും. 15000 ഫീറ്റ് വരെ ഉയര്‍ന്ന് പറക്കാന്‍ കഴിയുന്ന സ്പീഡര്‍ അടുത്ത വര്‍ഷം അവതരിപ്പിക്കും.

ഫ്ളൈ ബൈ വയര്‍ കണ്‍ട്രോള്‍ സംവിധാനം, നാവിഗേഷന്‍, ടൂ വേ റേഡിയോ കമ്മ്യൂണിക്കേഷനായി 12 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റം വാഹനത്തിലുണ്ട്. സ്വകാര്യ വ്യക്തികള്‍ക്കായി 20 യൂണിറ്റ് സ്പീഡറാണ് ആദ്യം ആകാശത്തേക്കെത്തുക. തുടര്‍ന്ന് കമ്പനി നിര്‍മിക്കുന്നവയെല്ലാം പട്ടാള, ഗവര്‍ണമെന്റ് ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കും. പറക്കും ബൈക്കിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചതായി ജെറ്റ് പാക്ക് ഏവിയേഷന്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top