Breaking News

കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചത് ചര്‍ച്ചകള്‍ക്ക് ശേഷം: റോഷി അഗസ്റ്റിന്‍

തൊടുപുഴ: കോട്ടയത്തു കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചത് ചര്‍ച്ചകള്‍ക്കു ശേഷമാണെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. സ്ഥാനാര്‍ത്ഥി നിര്‍ണയ കാര്യത്തില്‍ കോണ്‍ഗ്രസ് ഇടപെട്ടതായി അറിയില്ല. തോമസ് ചാഴികാടന്‍ പ്രചാരണവുമായി മുന്നോട്ടു പോകും. പരാജയ ഭീതിയില്ലെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. ഇടുക്കി സീറ്റ് കൂടി ലഭിച്ചാല്‍ പി.ജെ ജോസഫ് മത്സരിക്കുമെന്ന് റോഷി പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയ വിഷയത്തില്‍ പി.ജെ. ജോസഫുമായി പാര്‍ട്ടി ചെയര്‍മാന്‍ സംസാരിച്ചതാണ്. പാര്‍ട്ടിയിലെ എല്ലാ ഘടകങ്ങളിലും മതിയായ ആലോചനകള്‍ നടത്തിയ ശേഷമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്നും റോഷി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിലെ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. എന്നാല്‍ പ്രശ്ന പരിഹാരത്തിന് ചര്‍ച്ച നടത്തുന്നത് തെറ്റല്ലെന്നും റോഷി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top