നടൻ പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ‘ലൂസിഫറി’ലെ ഇരുപത്തിമൂന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ടു.
ചിത്രത്തിൽ നടൻ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിൻ്റെ പോസ്റ്ററാണ് ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിൽ മുതിര്‍ന്ന രാഷ്ട്രീയക്കാരനായി എത്തുന്ന ബോളിവുഡ് താരം സച്ചിൻ ഖെദേക്കറിൻ്റെ മകൻ്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നതെന്നാണ് സൂചന.