തിരുവനന്തപുരം: ലോക്സഭാ സീറ്റില്‍ കേരളാ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡിനും അതൃപ്തി. തര്‍ക്കം സമീപ സീറ്റുകളിലെ ജയസാധ്യതയെ ബാധിച്ചേക്കുമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. മൃദു സമീപനം വേണ്ടെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം. മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു.
അതേസമയം കോട്ടയത്തെ സീറ്റ് തര്‍ക്കത്തില്‍ ചര്‍ച്ച തുടരുന്നുവെന്ന് പിജെ ജോസഫ് അറിയിച്ചു. ശുഭാപ്തി വിശ്വാസം ഉണ്ടെന്നും പല നിര്‍ദ്ദേശങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളെ വൈകിട്ടോടെ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷ വെക്കുന്നുണ്ടെന്നും ജോസഫ് പറഞ്ഞു. എന്നാല്‍ മാണിവിഭാഗം യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യറാല്ലെന്ന് അറിയിച്ചുകഴിഞ്ഞു.