Breaking News

റഫാല്‍ വിവരങ്ങള്‍ ചോര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: റഫാല്‍ വിവരങ്ങള്‍ ചോര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. രഹസ്യ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും ചോര്‍ത്തി അവയുടെ ഫോട്ടോ കോപ്പിയെടുത്തു. രേഖകള്‍ ചോര്‍ത്തിയത് മോഷണം തന്നെയാണ്. അതിനാല്‍ രേഖകള്‍ ചോര്‍ത്തിയതില്‍ അന്വേഷണം നടക്കുകയാണെന്നും ദേശീയ സുരക്ഷക്കിത് ഭീഷണിയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജിക്കാര്‍ കോടതിയില്‍ നല്‍കിയ രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top