Breaking News

കോയമ്പത്തൂരിൽ കാർ അപകടം; ഒരു കുടുംബത്തിലെ ആറ്​ പേർ മരിച്ചു

കോയമ്പത്തൂർ: കോയമ്പത്തൂരിൽ കാർ അപകടത്തിൽ ഒരു കുടുംബത്തിലെ ആറ്​ പേർ മരിച്ചു. മരിച്ചവരിൽ രണ്ട്​ പേർ കുട്ടികളാണ്​. ബുധനാഴ്​ച രാവിലെയാണ്​ സംഭവം.
നഗരത്തിലെ കെഡിമേഡ്​ എന്ന സ്ഥലത്ത്​ കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഡ്രൈവർക്ക്​ കാറിന്റെ ​ നിയന്ത്രണം നഷ്​ടമായതിനെ തുടർന്ന്​ കനാലിലേക്ക്​ മറിഞ്ഞു. മാസകാളിപാളയത്തിൽ നിന്ന്​ പഴനി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്നതിനിടെയാണ്​ അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top