Kerala

സംസ്ഥാനത്ത് കനത്ത ചൂട്; ആന എഴുന്നള്ളിപ്പിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 10 മണി മുതല്‍ 4 മണി വരെ ആനകളെ എഴുന്നള്ളിക്കുന്നതിന് കര്‍ശന നിയന്ത്രണം. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിരോധന ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ചൂടിന് മാറ്റം വരുന്നതുവരെ തുറസായ സ്ഥലങ്ങളില്‍ ആനകളെ നിര്‍ത്തുന്നതിനും ലോറിയില്‍ കയറ്റി കൊണ്ടു പോകുന്നതിനും താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉച്ച സമയത്ത് എഴുന്നള്ളിപ്പുകള്‍ ഒഴിവാക്കണമെന്നും യാതൊരു കാരണവശാലും വിശ്രമത്തിനായി നേരിട്ട് വൈയില്‍ ഏല്‍ക്കുന്ന വിധം തുറസായ സ്ഥലത്ത് ആനകളെ നിര്‍ത്തരുതെന്നും കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. 10 മുതല്‍ നാല് മണിവരെ ആനകളെ ലോറിയില്‍ യാത്രക്കായി കൊണ്ട് പോകരുത്. നിലവിലുള്ള ബുദ്ധിമുട്ടുകള്‍ ആഘോഷ കമ്മിറ്റികളെ കൃത്യമായി ബോധ്യപ്പെടുത്തി സഹകരിപ്പിക്കണമെന്നും എല്ലാ ആന ഉടമകളും ഏജന്റ്മാരും നിര്‍ദ്ദേശം കര്‍ശ്ശനമായും പാലിക്കണമെന്നും ഫെഡറേഷന്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top