Kerala

എസ്എസ്എല്‍സി പരീക്ഷ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, ടി എച്ച് എല്‍ സി, എ എച്ച് എസ് എല്‍ സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും.
4,35,142 കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഇതില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്.

കേരളത്തിലെ 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. ഇതിന് പുറമേ ഗള്‍ഫ് മേഖലയിലെ ഒന്‍പതു കേന്ദ്രങ്ങളിലുമാണ് പരീക്ഷ. സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന് 1,42,033 പേരും എയ്ഡഡ് മേഖലയിലനിന്ന് 2, 62,125 പേരും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 30984 പേരുമാണുള്ളത്. ഗള്‍ഫ് മേഖലയില്‍ 495 കുട്ടികളും ലക്ഷദ്വീപില്‍ 882 പേരും പരീക്ഷയ്ക്കുണ്ട്. ഇതിന് പുറമെ പ്രൈവറ്റ് വിഭാഗത്തില്‍ ന്യൂ സ്‌കീമില്‍ 1867പേരും പഴയ സ്‌കീമില്‍ 333 പേരും എഴുതുന്നുണ്ട്. മാര്‍ച്ച് 28ന് പരീക്ഷ അവസാനിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top