കോട്ടയം: എം ജി സർവകലാശാലാ ഉത്തര കടലാസുകൾ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി. അധ്യാപികയെയും ചീഫ് എക്സാമിനറെയും ക്യാമ്പ് ഓഫീസറെയും സസ്പെൻഡ് ചെയ്തു.
ഉത്തരക്കടലാസുകൾ അധ്യാപികയുടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടതെന്ന് യൂണിവേഴ്സിറ്റി വിശദീകരണം നൽകി.
ബയോടെക്നോളജി വിദ്യാർത്ഥികളുടെ ഉത്തര കടലാസുകൾ ആണ് റോഡരികിൽ കണ്ടെത്തിയത്. എറണാകുളം തോട്ടക്കാട്ടുകരയിൽ ആണ് കണ്ടെത്തിയത്. ആലുവ നഗരസഭാ കൗൺസിലർ ജെറോം മൈക്കിളിനു ആണ് ഉത്തര കടലാസുകൾ കിട്ടിയത്.മൂന്നാം സെമസ്റ്റർ ബിഎസ് സി ബയോടെക്നോളജി വിദ്യാത്ഥികളുടെ മുപ്പത്തി ഒൻപത് ഉത്തര കടലാസുകൾ ആണ് വഴിയരികിൽ നിന്ന് കിട്ടിയത്.
അധ്യാപികക്കും എക്സാമിനർക്കും ക്യാമ്പ് ഓഫീസർക്കും സസ്പെൻഷൻ
By
March 12, 2019 6:59 pm