ദിലീപിനെ നായകനാക്കി വ്യാസൻ കെ.പി. സംവിധാനം ചെയ്യുന്ന ചിത്രം ശുഭരാത്രിയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. അനു സിതാര നായികയായ ചിത്രത്തിൽ സിദ്ദിഖും, ആശ ശരത്തും മറ്റു പ്രധാന വേഷങ്ങളിലെത്തും.
സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.