ഗോകുല്‍ സുരേഷ് നായകനായ പുതിയ ചിത്രം സൂത്രക്കാരനിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നദിയിന്’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. ഗാനത്തിന്റെ വരികളും സംഗീതവും നല്‍കിയിരിക്കുന്നത് വിച്ചു ബാലമുരളിയാണ്.
അനില്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോകുലിനോടൊപ്പം മണിയന്‍പ്പിള്ള രാജുവിന്റെ മകന് നിരഞ്ജനും പ്രധാന വേഷത്തിലെത്തുന്നു. വര്‍ഷയാണ് നായിക. ലാലു അലക്സ്,ധര്മജന്, കൈലാഷ്. വിജയ രാഘവന്, സരയൂ, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളി, ടോമി കെ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത.