സീതാകത്തിക്ക് ശേഷം വിജയ് സേതുപതി നായകവേഷത്തില്‍ എത്തുന്ന പുതിയ ചിത്രം സിന്ധുബാദിന്റെ ടീസര്‍ പുറത്തിറങ്ങി. എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഞ്ജലി അണ് നായിക. സേതുപതിയുടെ മകന് സൂര്യയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ആക്ഷന്‍ മാസ് ചിത്രമായി ഒരുക്കുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് വിദേശത്താണ്. സംഗീതം യുവന് ശങ്കര്‍ രാജയുടേതാണ്. എസ് എന്‍ രാജരാജന്റെ കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഹിറ്റ് ജോഡിയായ സേതുപതിയും സംവിധായകന് എസ്.യു അരുണ്‍ കുമാറും മൂന്നാമതും ഒരുമിക്കുന്ന ചിത്രം കൂടിയാണ് സിന്ധുബാദ്. ഇരുവരും ഒരുമിച്ച ‘പന്നയ്യാരും പത്മിനിയും’, ‘സേതുപതി’ എന്നീ ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.