തൃശൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. രാഹുല്‍ ഗാന്ധിയുടെ അഭിപ്രായമറിഞ്ഞ ശേഷമാകും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. 15ന് ഡല്‍ഹിയില്‍ സ്ക്രീനിങ് കമ്മിറ്റി വീണ്ടും ചേരും. തുടര്‍ന്ന് അന്തിമ രൂപം നല്കി കേന്ദ്ര തെരഞ്ഞെടുപ്പു സമിതിക്ക് പട്ടിക കൈമാറും. തെരഞ്ഞെടുപ്പ് സമിതി 16ന് യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.
നാളെയും മറ്റെന്നാളും കേരളത്തിലുളള രാഹുല്‍ വ്യാഴാഴ്ച തൃശൂരിലെ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ മത്സ്യത്തൊഴിലാളി സമ്മേളനത്തില്‍ പങ്കെടുക്കും.